Tuesday 7 October 2014

വിഭവ ശേഖരണം ഉദ്ഘാടനം

              ഒക്‌ടോബര്‍ അവസാനവാരം സ്കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ കായിക മേളയുടെ വിജയകരമായ നടത്തിപ്പിന്ന് കായികപ്രേമികളായ പടന്ന നിവാസികളുടെ ആവേശകരമായ പിന്തുണ. വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കായികമേളയ്‌ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും വിജയികള്‍ക്കായുള്ള ട്രോഫികളും സംഭാവന നല്‍കുന്നതിന്റെ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു.

N S S ന്റെ കൈത്താങ്ങ്

             പടന്ന എം.ആര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാശ്മീര്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ദുരിതാശ്വാസ ഫണ്ട് സ്വരൂപണം നടത്തി.

ഗാന്ധിജയന്തി വാരാഘോഷം

        സ്കൂളിലെ ഗാന്ധി ജയന്തി വാരാഘോഷം പ്രശസ്ത സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകനും സ്കൂളിലെ മുന്‍ പ്രിന്‍സിപ്പലുമായ ശ്രീ വാസു ചോറോട് നിര്‍വ്വഹിച്ചു. ഗാന്ധിജിയുടെ സത്യസന്ധത,കൃത്യനിഷ്ഠ, ദയ മുതലായ ഗുണങ്ങളെക്കുറിച്ച് വാസു ചോറോട് സാര്‍ കുട്ടികളോട് വിശദമായി സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ അബ്‌ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ. ടി.എം.സി കുഞ്ഞബ്‌ദുള്ള,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.സുബൈദ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



Saturday 4 October 2014

ഗാന്ധി ജയന്തി

     ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം സ്കൂളില്‍ ഗംഭീരമായി ആഘോഷിച്ചു. ഹെഡ്മാസ്‌റ്റര്‍ കെ.രാജന്‍ മാസ്‌റ്റര്‍ ദേശീയപതാക ഉയര്‍ത്തി. പി.പി.രാജന്‍ മാസ്‌റ്റര്‍,എ.സി അബ്ദുള്‍ സമദ്,ടി.കെ.എം അഹമ്മദ് ഷരീഫ്,എ.സി.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.







         

Thursday 2 October 2014

29/09/2014

ക്ലാസ് പി.ടി.എ

          8,9,10 ക്ലാസ്സുകളിലെ പാദവാര്‍ഷികപരീക്ഷക്കു ശേഷമുള്ള ക്ലാസ് പി.ടി.എ 29/09/2014 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു.17 ക്ലാസുകളിലേയും 90% രക്ഷിതാക്കളും പി.ടി.എ യോഗത്തില്‍ പങ്കെടുത്തു.10ആം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ക്ലാസ്സടിസ്ഥാനത്തില്‍പി.ടി.എ കാഷ് അവാര്‍ഡുകള്‍ നല്കി.8 ബി, 9എഫ് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സധ്യാപകര്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി.











Tuesday 30 September 2014

29/09/2014

ബ്ലോഗ് ഉദ്ഘാടനം

                  എം.ആര്‍.വി.എച്ച്.എസ്.എസിന്റെ ബ്ലോഗ്  സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി കുഞ്ഞബ്ദുള്ള നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രി ന്‍സിപ്പല്‍  ശ്രീ.കെ.പി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട് . വി. കെ.മഖ്സൂദലി,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. സുധാകരന്‍,   സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.സോഫിയാമ്മ സിറിയക്,സ്റ്റാഫ് സെക്രട്ടറി.രാജേന്ദ്രന്‍ മാസ്റ്റര്‍,എസ്.ഐ.ടി.സി പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


       സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി. കുഞ്ഞബ്ദുള്ള ബ്ലോഗ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.










 

ക്രിക്കറ്റ് - ജില്ലാ ജേതാക്കള്‍

             ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ചെറുവത്തൂര്‍ ഉപജില്ല ഉപജില്ല ജേതാക്കളായി.ഉപജില്ലാ ടീമില്‍ 9  വിദ്യാര്‍ത്ഥികള്‍ എം.ആര്‍.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളാണ്.


Monday 29 September 2014

സബ് ജില്ലാ സ്കൂള്‍ ഗെയിംസ് ജേതാക്കള്‍

ക്രിക്കറ്റ് (ജൂനിയര്‍)

ശാസ്ത്ര മേള





പ്രവര്‍ത്തി പരിചയ മേള

29/09/2014