ജുലായ് 28
ഫ്ലാഷ് ന്യൂസ്
Wednesday, 29 July 2015
Wednesday, 22 July 2015
Sunday, 21 June 2015
വായനാ ദിനാചരണം
ജൂണ്‍ 20
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. പ്രശസ്ത ഗായകനും,സാഹിത്യപ്രവര്‍ത്തകനും, അമ്പതിലേറെ ലൈബ്രറികളിലെ അംഗവുമായ ശ്രീ. റഹീം പടന്ന വായനാദിനം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ റഹീംപടന്ന നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.രാജന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വര്‍ഷം ചെറുവത്തൂര്‍ സബ്‌ജില്ലയിലെ മികച്ച മാത്‌സ് ക്ലബ്ബിനുള്ള പുരസ്കാരം നേടിയ നമ്മുടെ സ്കൂളിലെ മാത്‌സ് ക്ലബ്ബിന്, പ്രിന്‍സിപ്പല്‍ അബ്ദുള്ള മാസ്‌റ്റര്‍ ഉപഹാരം നല്‍കി. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.സുധാകരന്‍, സീനിയര്‍ അസിസ്‌റ്റന്‍റ് ശ്രീമതി സോഫിയാമ്മ സിറിയക്, സ്‌റ്റാഫ് സെക്രട്ടറി.പി.മുഹമ്മദ് കുഞ്ഞിമാസ്‌റ്റര്‍,വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരായ ശ്രീ.എം ഇസ്മയില്‍മാസ്‌റ്റര്‍,ശ്രീ.അശോകന്‍മാസ്‌റ്റര്‍,ശ്രീ.ഈശ്വരന്‍ നമ്പൂതിരി മാസ്‌റ്റര്‍, ശ്രീ.ഹരീന്ദ്രന്‍ മാസ്‌റ്റര്‍,ശ്രീ.ശിഹാബ് മാസ്‌റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.രാജേന്ദ്രന്‍മാസ്‌റ്റര്‍ സ്വാഗതവും, മാസ്‌റ്റര്‍ ഷാനിദ് നന്ദിപ്രകാശനവും നടത്തി.
ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം, പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും, പോസ്റ്ററുകളുമായി ഒത്തു ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് വി.കെ മഖ്സൂദലി വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീമതി സോഫിയാമ്മ സിറിയക്, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ.എന്‍ അശോക്‌കുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Saturday, 20 June 2015
പ്രവേശനോത്സവം 2015
നവാഗതര്‍ക്ക് സ്വാഗതം
2015 ജൂണ്‍ 1
എട്ടാം ക്ലാസ്സില്‍ അഡ്‌മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളെ ആഹ്ലാദഭരിതമായ അന്തരീക്ഷത്തില്‍ സ്വാഗതം ചെയ്തു.പ്രവേശനോത്സവ ചടങ്ങുകള്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പ്രേമന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.കെ മഖ്സൂദലി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ. ടി.എം.സി കുഞ്ഞബ്ദുള്ള എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി ഉന്നതവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കളിക്കൂട്ടം 2015
എട്ടാം തരത്തില്‍ പുതുതായി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കൂട്ടം 2015 അവധിക്കാല ക്യാമ്പ് ഏറെ ശ്രദ്ധേയമായി.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ രസകരമായ ക്ലാസ്സുകള്‍ നടന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജന്‍മാസ്‌റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ. സുമേഷ് മാസ്‌റ്റര്‍(ഇംഗ്ലീഷ്),ശ്രീ.മനീഷ് തൃക്കരിപ്പൂര്‍(ഗണിതം), ശ്രീ. ദിനേശന്‍(ക്രിയേറ്റീവ് ഡ്രാമ),ശ്രീ.ശിഹാബ് മാസ്റ്റര്‍(മോട്ടിവേഷന്‍) തുടങ്ങിയവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ശ്രീ. എം ഇസ്മയില്‍മാസ്‌റ്റര്‍, ശ്രീ. പി. ഈശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍ തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
Subscribe to:
Posts (Atom)