വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. പ്രശസ്ത ഗായകനും,സാഹിത്യപ്രവര്‍ത്തകനും, അമ്പതിലേറെ ലൈബ്രറികളിലെ അംഗവുമായ ശ്രീ. റഹീം പടന്ന വായനാദിനം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ റഹീംപടന്ന നിര്‍വ്വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ കെ.രാജന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ വര്‍ഷം ചെറുവത്തൂര്‍ സബ്‌ജില്ലയിലെ മികച്ച മാത്‌സ് ക്ലബ്ബിനുള്ള പുരസ്കാരം നേടിയ നമ്മുടെ സ്കൂളിലെ മാത്‌സ് ക്ലബ്ബിന്, പ്രിന്‍സിപ്പല്‍ അബ്ദുള്ള മാസ്‌റ്റര്‍ ഉപഹാരം നല്‍കി. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.സുധാകരന്‍, സീനിയര്‍ അസിസ്‌റ്റന്‍റ് ശ്രീമതി സോഫിയാമ്മ സിറിയക്, സ്‌റ്റാഫ് സെക്രട്ടറി.പി.മുഹമ്മദ് കുഞ്ഞിമാസ്‌റ്റര്‍,വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരായ ശ്രീ.എം ഇസ്മയില്‍മാസ്‌റ്റര്‍,ശ്രീ.അശോകന്‍മാസ്‌റ്റര്‍,ശ്രീ.ഈശ്വരന്‍ നമ്പൂതിരി മാസ്‌റ്റര്‍, ശ്രീ.ഹരീന്ദ്രന്‍ മാസ്‌റ്റര്‍,ശ്രീ.ശിഹാബ് മാസ്‌റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.രാജേന്ദ്രന്‍മാസ്‌റ്റര്‍ സ്വാഗതവും, മാസ്‌റ്റര്‍ ഷാനിദ് നന്ദിപ്രകാശനവും നടത്തി.
No comments:
Post a Comment