എട്ടാം തരത്തില്‍ പുതുതായി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കൂട്ടം 2015 അവധിക്കാല ക്യാമ്പ് ഏറെ ശ്രദ്ധേയമായി.വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ രസകരമായ ക്ലാസ്സുകള്‍ നടന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ രാജന്‍മാസ്‌റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ. സുമേഷ് മാസ്‌റ്റര്‍(ഇംഗ്ലീഷ്),ശ്രീ.മനീഷ് തൃക്കരിപ്പൂര്‍(ഗണിതം), ശ്രീ. ദിനേശന്‍(ക്രിയേറ്റീവ് ഡ്രാമ),ശ്രീ.ശിഹാബ് മാസ്റ്റര്‍(മോട്ടിവേഷന്‍) തുടങ്ങിയവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ശ്രീ. എം ഇസ്മയില്‍മാസ്‌റ്റര്‍, ശ്രീ. പി. ഈശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍ തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
No comments:
Post a Comment