പച്ചക്കറി വിത്ത് വിതരണം
സെപ്‌റ്റംബര്‍ 22 ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച്
വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ സൗജന്യ പച്ചക്കറി വിത്ത്
വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പി.സി ഫൗസിയ
വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.കെ മഖ്സൂദലി
അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ രാജന്‍ മാസ്‌റ്റര്‍,പ്രമോദ്
മാസ്‌റ്റര്‍,അശോകന്‍ മാസ്‌റ്റര്‍ , കൃഷി അസിസ്റ്റന്റ് ശ്രീമതി ശ്രീലത
തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment